ഗോൾഡൻ ബോൾ മോഡ്രിച്ചിന്, എംബാപെ എമേർജിംഗ് പ്ലെയർ; ഗോൾഡൻ ഗ്ലൗ സർപ്രൈസ് താരത്തിന്

  • 763
    Shares

റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ചിന്. ഫ്രാൻസിന്റെ ഗ്രീസ്മാനെയും ബൽജിയത്തിന്റെ ഹസാർഡിനെയും പിന്തള്ളിയാണ് മോഡ്രിച്ച് ഗോൾഡൻ ബോൾ പുരസ്‌കാരം സ്വന്തമാക്കിയത്

ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാൻസിന്റെ കെയിലൻ എംബാപെ സ്വന്തമാക്കി. ഫൈനലിൽ നേടിയ ഗോൾ അടക്കം മൂന്ന് ഗോളുകളാണ് എംബാപെ ലോകകപ്പിൽ സ്വന്തമാക്കിയത്.

അതേസമയം മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സർപ്രൈസായി. ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസ് പുരസ്‌കാരം നേടുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ബൽജിയത്തിന്റെ തിബോ കുർട്ടുവക്കാണ് ഗോൾഡൻ ഗ്ലൗ പുരസ്‌കാരം.

ലോകകപ്പിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ സ്വന്തമാക്കി. ആറ് ഗോളുകളാണ് കെയ്ൻ നേടിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *