ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാനിസ്ഥാൻ; 8 വിക്കറ്റിന് 224 റൺസിലൊതുങ്ങി

Loading...

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. ടോസ് നേടി വലിയ സ്‌കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ പിഴക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കോഹ്ലിയുടെയും കേദാർ ജാദവിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

ഇഴഞ്ഞാണ് ഇന്ത്യ ഇന്നിംഗ്‌സ് ആരംഭിച്ചത്. സ്‌കോർ 7ൽ നിൽക്കെ ഒരു റൺസുമായി രോഹിത് ശർമ മടങ്ങി. പതിനഞ്ചാം ഓവറിൽ 30 റൺസുമായി കെ എൽ രാഹുൽ പുറത്തായി. കോഹ്ലിയും വിജയ് ശങ്കറും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ 122 വരെ എത്തിച്ചു. 29 റൺസെടുത്ത വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ സ്‌കോർ 135ൽ നിൽക്കെ കോഹ്ലിയും വീണു. 63 പന്തിൽ 67 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം

പിന്നീട് ധോണിയും കേദാർ ജാദവും ചേർന്ന് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും 28 റൺസിൽ ധോണി പുറത്തായി. 7 റൺസെടുത്ത ഹാർദിക് പാണ്ഡ്യ 49ാം ഓവറിലും പുറത്തായി. അവസാന ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു റൺസെടുത്ത ഷമിയും 52 റൺസെടുത്ത കേദാർ ജാദവുമാണ് പുറത്തായത്. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ഒരു റൺസുമായി കുൽദീപ് യാദവും ഒരു റൺസുമായി ബുമ്രയും പുറത്താകാതെ നിന്നു

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി, ഗുലാബുദ്ദീൻ എ്‌നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് അലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ, എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *