ജയിച്ചുകയറി: ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാൻ പോരാട്ടം; ഇന്ത്യൻ ജയം 11 റൺസിന്, ഷമിക്ക് ഹാട്രിക്

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. അവസാന ഓവറിലെ അഞ്ചാം പന്തുവരെ
ആവേശം നീണ്ടുനിന്ന മത്സരത്തിൽ 11 റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 49.5 ഓവറിൽ 213 റൺസിന് പുറത്താകുയായിരുന്നു. അവസാന ഓവറിൽ ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്,

ഇന്ത്യയെ ആദ്യവസാനം വരെ വിറപ്പിച്ച ശേഷമാണ് അഫ്ഗാൻ കീഴടങ്ങിയത്. മത്സരത്തിന്റെ 47ാം ഓവർ വരെ അഫ്ഗാനിസ്ഥാൻ വിജയമുറപ്പിച്ചതാണ്. അവസാന മൂന്ന് ഓവറിൽ അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 24 റൺസ്. ഷമി എറിഞ്ഞ 48ാം ഓവറിൽ പിറന്നത് 3 റൺസ് മാത്രം. 49ാം ഓവറിൽ പിറന്നത് അഞ്ച് റൺസ്. ഇതോടെ അവസാന ഓവറിൽ വിജയിക്കാൻ 16 റൺസ് വേണമെന്ന സ്ഥിതിയായി.

ഷമിയുടെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി പറത്തി മുഹമ്മദ് നബി ഇന്ത്യൻ ആരാധകർക്ക് ടെൻഷൻ വർധിപ്പിച്ചു. രണ്ടാം പന്ത് റൺസില്ല. മൂന്നാം പന്തിൽ മുഹമ്മദ് നബി പുറത്തായതോടെ ഇന്ത്യക്ക് ശ്വാസം നേരെ വീണു. 55 പന്തിൽ 4 ഫോറും ഒരു സിക്‌സും സഹിതം 52 റൺസാണ് നബി എടുത്തത്. നാലാം പന്തിൽ അഫ്താബ് അലം ബൗൾഡ്. അഞ്ചാം പന്തിൽ മുജീബുർ റഹ്മാനെയും ബൗൾഡ് ചെയ്ത് ഇന്ത്യക്ക് ജയവും ഷമിക്ക് ഹാട്രിക്കും സ്വന്തം.

റഹ്മത്ത് ഷാ 36 റൺെടുത്തു. ഗുൽബദിൻ നൈബ് 27, നജീബുല്ല സർദാൻ 21, റാഷിദ് ഖാൻ 14 റൺസെടുത്തു പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് എടുത്തത്. ടോസ് നേടി വലിയ സ്‌കോർ ലക്ഷ്യമിട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ പിഴക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കോഹ്ലിയുടെയും കേദാർ ജാദവിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

ഇഴഞ്ഞാണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്. സ്‌കോർ 7ൽ നിൽക്കെ ഒരു റൺസുമായി രോഹിത് ശർമ മടങ്ങി. പതിനഞ്ചാം ഓവറിൽ 30 റൺസുമായി കെ എൽ രാഹുൽ പുറത്തായി. കോഹ്ലിയും വിജയ് ശങ്കറും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ 122 വരെ എത്തിച്ചു. 29 റൺസെടുത്ത വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ സ്‌കോർ 135ൽ നിൽക്കെ കോഹ്ലിയും വീണു. 63 പന്തിൽ 67 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം

പിന്നീട് ധോണിയും കേദാർ ജാദവും ചേർന്ന് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും 28 റൺസിൽ ധോണി പുറത്തായി. 7 റൺസെടുത്ത ഹാർദിക് പാണ്ഡ്യ 49ാം ഓവറിലും പുറത്തായി. അവസാന ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു റൺസെടുത്ത ഷമിയും 52 റൺസെടുത്ത കേദാർ ജാദവുമാണ് പുറത്തായത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഒരു റൺസുമായി കുൽദീപ് യാദവും ഒരു റൺസുമായി ബുമ്രയും പുറത്താകാതെ നിന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *