ഒടുവിൽ മാറ്റത്തിന് തയ്യാറായി ടീം ഇന്ത്യ, വിജയ് ശങ്കറിന് പകരം റിഷഭ് പന്ത് ടീമിൽ; ടോസിന്റെ ഭാഗ്യം ഇംഗ്ലണ്ടിന്

ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിന് തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടോസിന്റെ ഭാഗ്യം ഇന്ത്യയെ തുണച്ചിരുന്നു. ഓറഞ്ചും കടുംനീലയും ചേർന്ന പുതിയ ജഴ്‌സിയിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.

നിർണായക മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വിജയ് ശങ്കറിന് പകരം റിഷഭ് പന്ത് ടീമിലിടം പിടിച്ചു. നാലാം നമ്പറിലാകും പന്ത് ഇറങ്ങുക. വിജയ് ശങ്കർ തുടർച്ചയായി പരാജയപ്പെട്ടതോടെ പന്തിനെ ടീമിലുൾപ്പെടുത്തണമെന്ന ആവശ്യം ആരാധകരിൽ നിന്നും ശക്തമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *