കപ്പിനും ചുണ്ടിനുമിടയിൽ രണ്ട് മത്സരങ്ങളുടെ ദൂരം; ലോകകപ്പ് ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് കിവീസിനെതിരെ

ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. മാഞ്ചസ്റ്ററിലാണ് മത്സരം. മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും 50 ഓവർ മത്സരം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. റൺസ് ഒഴുകുന്ന പിച്ചാണ് മാഞ്ചസ്റ്ററിൽ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ ആരാധകർക്ക് ബാറ്റിംഗ് വിരുന്ന് കാണാനാകും

ടോസ് നിർണായകമായേക്കാവുന്ന മത്സരത്തിൽ ഇന്ത്യ രണ്ട് വീതം സ്പിന്നർമാരെയും പേസർമാരെയും ഉൾപ്പെടുത്താനാണ് സാധ്യത. രവീന്ദ്ര ജഡേജ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ജഡേജക്ക് ഒപ്പം ചാഹലോ, കുൽദീപോ സ്പിന്നിനെ നയിക്കും.

പേസർമാരിൽ മുഹമ്മദ് ഷമി തിരിച്ചെത്തും. ബുമ്രയ്‌ക്കൊപ്പം ഷമിക്കാണ് സാധ്യത കൂടുതൽ. ഭുവനേശ്വർ കുമാർ പുറത്തിരിക്കേണ്ടി വരും. ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി ടീമിലുണ്ടാകും

രോഹിതും രാഹുലും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. മൂന്നാം നമ്പറിൽ കോഹ്ലിയും നാലാമനായി റിഷഭ് പന്തുമെത്തും. ധോണി വിക്കറ്റ് സൂക്ഷിപ്പുകാരനാകും. കാർത്തിക്, കേദാർ ജാദവ് ഇവരിലൊരാൾ ടീമിലെത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *