ഇന്ത്യൻ വിജയം വൈകിപ്പിച്ച് വീണ്ടും മഴ; 6 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാൻ തോൽവിയിലേക്ക്

ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുത്തു നിൽക്കെ മഴയെത്തുകയായിരുന്നു. പതിനഞ്ച് ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ 171 റൺസ് കൂടി വേണം.

ഇന്ത്യ ജയമുറപ്പിച്ച അവസരത്തിലാണ് രസം കൊല്ലിയായി മഴ വീണ്ടുമെത്തിയത്. അതേസമയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാൻ നിലവിൽ 86 റൺസ് പിറകിലാണ്. മത്സരം തുടരാനായില്ലെങ്കിലും മഴ നിയമപ്രകാരം ഇന്ത്യക്ക് 86 റൺസിന്റെ ജയം സ്വന്തമാകും.

22 റൺസുമായി ഇമാദ് വസീമും 1 റൺസുമായി ഷദാബ് ഖാനുമാണ് ക്രീസിൽ. 13 റൺസ് എടുക്കുമ്പോഴേക്കും പാക്കിസ്ഥാന് ഓപണർ ഇമാം ഉൾ ഹഖിനെ നഷ്ടപ്പെട്ടിരുന്നു. പരുക്കിനെ തുടർന്ന് ഭുവനേശ്വർ പിൻമാറിയപ്പോൾ ഓവർ പൂർത്തിയാക്കാനെത്തിയ വിജയ് ശങ്കർ തന്റെ ആദ്യ പന്തിൽ തന്നെ ഹഖിനെ വിക്കറ്റിന് മുന്നിൽ കുരുക്കി

ആദ്യ വിക്കറ്റ് വീണ ശേഷം ക്രീസിലെത്തിയ ബാബർ അസമുമൊന്നിച്ച് ഫഖർ സമാൻ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 117 റൺസ് വരെ സ്‌കോർ എത്തിച്ചു. 48 റൺസെടുത്ത ബാബർ അസമിനെ കുൽദീപ് പുറത്താക്കി. പിന്നീട് പാക്കിസ്ഥാൻ തകരുന്നതാണ് കണ്ടത്.

ഫഖർ സമാൻ 62 റൺസിന് പുറത്തായി. മുഹമ്മദ് ഹഫീസ് 9, ഷുഹൈബ് മാലിക് 0, സർഫ്രാസ് അഹമ്മദ് 12 റൺസെടുത്തു പുറത്തായി. ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *