ടോസിന്റെ ഭാഗ്യം പാക്കിസ്ഥാനൊപ്പം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, വിജയ് ശങ്കർ നാലാം നമ്പറിൽ
ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിന് തുടക്കമായി. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ വില്ലനായി നിന്ന മഴയും മാറി നിന്നതോടെ ആരാധകർക്കും ആശ്വാസം. ടോസിന്റെ ഭാഗ്യം പാക്കിസ്ഥാനൊപ്പമാണ്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയച്ചു.
ധവാന് പകരം കെ എൽ രാഹുൽ ഇന്നിംഗ്സ് ഓപൺ ചെയ്യും. നാലാം നമ്പറിൽ വിജയ് ശങ്കർ ഇറങ്ങും. കേദാർ ജാദവ്, ധോണി, പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ചാഹൽ, ബുമ്ര എന്നിവരും ടീമിലുണ്ട്.