ശ്രീലങ്കക്ക് ബാറ്റിംഗ്: രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ; രവീന്ദ്ര ജഡേജ ടീമിൽ
ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ടീം ഇന്ത്യയിൽ രണ്ട് മാറ്റങ്ങൾ. മുഹമ്മദ് ഷമിക്ക് പകരം രവീന്ദ്ര ജഡേജയും ചാഹലിന് പകരം കുൽദീപ് യാദവും ടീമിലെത്തി. ദിനേഷ് കാർത്തിക്ക് ടീമിൽ തുടർന്നു. ശ്രീലങ്കയിൽ വാർഡൻസക്ക് പകരം തിസാര പെരേര ടീമിലെത്തി.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമല്ല. ജയത്തോടെ ലോകകപ്പിന് വിട പറയാനാകും ലങ്ക ശ്രമിക്കുക. അതേസമയം പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനാകും ഇന്ത്യയുടെ ശ്രമം.