വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ; കോഹ്ലിക്കും ധോണിക്കും അർധ സെഞ്ച്വറി

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. ടോസ് നേടി മികച്ച സ്‌കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റ്‌സ്മാൻമാരുടെ മെല്ലെപ്പോക്ക് തിരിച്ചടിയാകുകയായിരുന്നു. കോഹ്ലിയുടെയും അവസാന ഓവറുകളിൽ ഹാർദികും ധോണിയുടെയും ബാറ്റിംഗാണ് ഇന്ത്യൻ സ്‌കോർ 250 കടത്തിയത്.

രോഹിത് ശർമയെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു. 18 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. കെ എൽ രാഹുൽ 48 റൺസെടുത്തു. കോഹ്ലി 82 പന്തിൽ 72 റൺസുമായി മടങ്ങി. വിജയ് ശങ്കർ 14ഉം കേദാർ ജാദവ് 7ഉം റൺസെടുത്തു. ഹാർദിക് 38 പന്തിൽ 46 റൺസെടുത്തു.

49ാം ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഹാർദിക് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഷമി രണ്ടാം പന്തിൽ തന്നെ പുറത്തായി. അവസാന ഓവറിൽ 2 സിക്‌സും ഒരു ഫോറും സഹിതം 16 റൺസ് ധോണി അടിച്ചുകൂട്ടി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ 56 റൺസുമായി ധോണിയും കുൽദീപുമായിരുന്നു ക്രീസിൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *