വിൻഡീസിനെ നേരിടാൻ ടീം ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിരാട് കോഹ്ലി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. അഫ്ഗാനെതിരായ മത്സരത്തിലെ ടീമിനേ നിലനിർത്തിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് പുറത്തുപോയ ഭുവനേശ്വർ ഇന്നും കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് അടക്കം നാല് വിക്കറ്റുകളെടുത്ത ഷമിയെ മുൻനിർത്തിയാണ് ഇന്ത്യ ബൗളിംഗ് പോരാട്ടം നയിക്കുന്നത്. വിൻഡീസിനെതിരായ മത്സരം ജയിച്ചാൽ ഇന്ത്യ സെമിയിൽ പ്രവേശിക്കും.