മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യൻമാർ

  • 115
    Shares

ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ മെക്‌സിക്കോയെ തകർത്ത് സ്വീഡൻ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കണമെങ്കിൽ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ തകർപ്പൻ പെർഫോമൻസാണ് സ്വീഡിഷ് താരങ്ങൾ കാഴ്ച വെച്ചത്

മത്സരത്തിന്റെ മൂന്നാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ലോക ചാമ്പ്യൻമാരായ ജർമനി ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡൻ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. തോറ്റെങ്കിലും മെക്‌സിക്കോയും രണ്ടാം റൗണ്ടിൽ കടന്നു. അതേ സമയം ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ ജർമനി ലോകകപ്പിൽ നിന്ന് പുറത്തായി

അമ്പതാം മിനിറ്റിൽ ലുഡ് വിക് അഗസ്റ്റിൻസണാണ് സ്വീഡനായി ആദ്യം ഗോൾ നേടിയത്. 62ാം മിനിറ്റിൽ അവർ ലീഡ് നില രണ്ടായി ഉയർത്തി. ആൻഡ്രിസ് ഗ്രാൻഖ് വിസ്റ്റായിരുന്നു സ്‌കോറർ 74ാം മിനിറ്റിൽ എഡ്‌സണിലൂടെ സ്വീഡൻ മുന്നാം ഗോളും സ്വന്തമാക്കി

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *