ന്യൂസിലാൻഡിനെ തകർത്ത് പാക്കിസ്ഥാൻ; ബാബർ അസമിന് സെഞ്ച്വറി, സെമി സാധ്യത നിലനിർത്തി

ലോകകപ്പിൽ അപരാജിതരായി കുതിക്കുകയായിരുന്ന ന്യൂസിലാൻഡിനെ തകർത്ത് പാക്കിസ്ഥാൻ. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 6 വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 49.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ബാബർ അസമാണ് പാക്കിസ്ഥാന്റെ വിജയശിൽപി. 127 പന്തിൽ 11 ഫോർ സഹിതം ബാബർ 101 റൺസെടുത്തു. ഹാരിസ് സൊഹൈൽ 68 റൺസും മുഹമ്മദ് ഹഫീസ് 32 റൺസുമെടുത്തു.

നേരത്തെ 97 റൺസെടുത്ത നീഷാമിന്റെയും 64 റൺസെടുത്ത ഗ്രാൻഡ്‌ഹോമിന്റെയും മികവിലാണ് കിവീസ് സ്‌കോർ 200 കടത്തിയത്. കെയ്ൻ വില്യംസൺ 41 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *