കരുതലോടെ ന്യൂസിലാൻഡ്; സ്‌കോർ 100 കടന്നു, രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുന്നു. 23 ഓവർ പിന്നിടുമ്പോൾ കിവീസ് സ്‌കോർ 100 കടന്നിട്ടുണ്ട്. രണ്ട് വിക്കറ്റുകൾ കിവീസിന് നഷ്ടപ്പെട്ടു

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് മികച്ച തുടക്കമാണ് ഗപ്റ്റിൽ നൽകിയത്. 18 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 19 റൺസെടുത്ത ഗപ്റ്റിലിനെ വോക്‌സ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.

ഒരു വിക്കറ്റ് വീണതോടെ കരുതലോടെയാണ് ന്യൂസിലാൻഡ് കളിച്ചത്. നായകൻ വില്യംസണും നിക്കോൾസും ചേർന്ന് സ്‌കോർ 103 വരെ എത്തിച്ചു. 30 റൺസെടുത്ത വില്യംസണെ പ്ലങ്കറ്റ് പുറത്താക്കുകയായിരുന്നു.

നിലവിൽ കിവീസ് 23 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. 46 റൺസുമായി നിക്കോൾസും റോസ് ടെയ്‌ലറുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *