നെയ്മറിന്റെ ഗോൾ പിറന്നത് ചരിത്രത്തിലേക്ക്; ബ്രസീലിന് റെക്കോർഡ് തിളക്കം

  • 618
    Shares

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിലെ തകർപ്പൻ ജയത്തിന്റെ സന്തോഷത്തിലാണ് ബ്രസീൽ ടീമും ആരാധകരും. സൂപ്പർ താരം നെയ്മറുടെ പ്രകടനമാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഒരു ഗോൾ സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം ഗോളിന് വഴി വെച്ചതും നെയ്മറായിരുന്നു.

നെയ്മർ, ഫിർമിഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. നെയ്മർ നേടിയ ഗോൾ ലോകകപ്പിൽ ചരിത്രം കുറിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ സ്വന്തമാക്കുന്ന ടീമായി ബ്രസീൽ മാറി. ജർമനിയെയാണ് ബ്രസീൽ മറികടന്നത്. ലോകകപ്പിൽ 227 ഗോളാണ് ബ്രസീൽ ഇതുവരെ സ്വന്തമാക്കിയത്

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിന്റെ വിജയം. അമ്പത്തിയൊന്നാം മിനിറ്റിൽ നെയ്മറും 88 ാം മിനിറ്റിൽ ഫിർമിഞ്ഞോയും ലക്ഷ്യം കണ്ടു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *