ഐസ് ലാൻഡിനെ തകർത്ത് നൈജീരിയ; അർജന്റീനക്ക് പ്രതീക്ഷ

ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ നൈജീരിയക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് നൈജീരിയ ഐസ് ലാൻഡിനെ തകർത്തു. അഹമ്മദ് മൂസയാണ് നൈജീരിയക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകൾ. 81ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടാനുള്ള അവസരം ഐസ് ലാൻഡ് പാഴാക്കുകയും ചെയ്തു. കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പോകുകയായിരുന്നു.

ആക്രമണാത്മക ഫുട്‌ബോൾ നൈജീരിയ കാഴ്ച വെച്ചപ്പോൾ പതിവ് പോലെ പ്രതിരോധത്തിലൂന്നിയ കളിയാണ് ഐസ് ലാൻഡ് പുറത്തെടുത്തത്. നൈജീരിയയുടെ വിജയം അർജന്റീനക്കും ആശ്വാസം നൽകുന്നതാണ്

അടുത്ത മത്സരത്തിൽ നൈജീരിയയെ തോൽപ്പിക്കുകയും ക്രൊയേഷ്യ-ഐസ് ലാൻഡ് മത്സരത്തിൽ ക്രൊയേഷ്യ വിജയിക്കുകയും ചെയ്താൽ അർജന്റീനക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. മറിച്ചായാൽ അർജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *