ടോസിൽ ജയിച്ച് പാക്കിസ്ഥാൻ; ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നു
ലോകകപ്പിൽ പാക്കിസ്ഥാൻ-ഓസ്ട്രേലിയ മത്സരത്തിന് തുടക്കമായി. ടോസ് നേടിയ പാക്കിസ്ഥാൻ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരം നാല് ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസ് എന്ന നിലയിലാണ്.
15 റൺസുമായി ആരോൺ ഫിഞ്ചും 9 റൺസുമായി വാർണറുമാണ് ക്രീസിൽ. മത്സരത്തിന് മഴ ഭീഷണിയായേക്കുമെന്നാണ് റിപ്പോർട്ട്
മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റുമായി പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.