സ്‌കോർ 300 കടത്തി പാക്കിസ്ഥാൻ; ദക്ഷിണാഫ്രിക്കക്ക് 309 റൺസ് വിജയലക്ഷ്യം

Loading...

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു.

മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. ഓപണർമാരായ ഫഖർ സമാനും ഇമാം ഉൾ ഹഖും സ്‌കോർ 81 വരെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. ഫഖർ സമാൻ 44 റൺസും ഇമാം ഉൾ ഹഖ് 44 റൺസുമെടുത്തു. ബാബർ അസം 69 റൺസെടുത്തു

പിന്നിടാണ് ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിംഗ് വന്നത്. സൊഹൈൽ 59 പന്തിൽ 3 സിക്‌സും 9 ഫോറും സഹിതം 89 റൺസെടുത്തു. അവസാന ഓവറിലാണ് സൊഹൈൽ പുറത്താകുന്നത്. മുഹമ്മദ് ഹഫീസ് 20, ഇമാദ് വസീം 23 റൺസുമെടുത്തു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇമ്രാൻ താഹിർ രണ്ട് വിക്കറ്റെടുത്തു. പെഹ്ലുക്വയോ, മർക്രാം എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *