മെസ്സിക്ക് പിന്നാലെ റൊണാൾഡോയും മടങ്ങി; പോർച്ചുഗലിനെ തകർത്ത് ഉറൂഗ്വ ക്വാർട്ടറിൽ

  • 551
    Shares

ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിന് തോൽവി. ഉറൂഗ്വയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോർച്ചുഗലിന്റെ തോൽവി. എഡിൻസൻ കവാനിയാണ് ഉറൂഗ്വയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ഇതോടെ രണ്ട് ലോകോത്തര താരങ്ങളുടെ പുറത്താകലിനാണ് റഷ്യൻ ലോകകപ്പ് ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രീ ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ മെസ്സിയുടെ അർജന്റീന തോറ്റ് പുറത്തായിരുന്നു.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഉറൂഗ്വ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച പോർച്ചുഗൽ ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഉറൂഗ്വയുടെ പ്രതിരോധം പിളർക്കാൻ സാധിച്ചില്ല. 55ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിന് തല വെച്ച പെപെക്ക് പക്ഷേ പിഴച്ചില്ല. സ്‌കോർ 1-1.

സമനില വീണ ശേഷും പോർച്ചുഗൽ ആക്രമണ മൂർച്ച കൂട്ടുന്നതിനിടെയാണ് കൗണ്ടർ അറ്റാക്കിലൂടെ ഉറൂഗ്വ രണ്ടാം ഗോൾ നേടുന്നത്. 62ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നും കവാനിയുടെ തകർപ്പൻ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോർച്ചുഗൽ വലയിലേക്ക് കയറുകയായിരുന്നു.

ഉറൂഗ്വയുടെ പ്രതിരോധമാണ് മത്സരത്തിൽ എടുത്തുനിന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ബോക്‌സിൽ വെച്ച് പന്തുകളൊന്നും ലഭിക്കാതിരിക്കാനുള്ള ഉറൂഗ്വയുടെ പ്രതിരോധ നിരയുടെ ശ്രമം വിജയിച്ചതോടെയാണ് പോർച്ചുഗലിന് ഗോൾ നേടാനാകാതെ പോയത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *