ഇഞ്ചുറി ടൈം ഗോളിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഇറാൻ

ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇറാനെതിരെ പോർച്ചുഗലിന് സമനില കുരുക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഇറാൻ സമനില പിടിച്ചത്. ആദ്യ പകുതിയിൽ 45ാം മിനിറ്റിൽ റിക്കോർഡോ ക്വറേസ്മയാണ് പോർച്ചുഗലിന്റെ ഗോൾ കണ്ടെത്തിയത്

രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കുകയും ചെയ്തു. ബോക്‌സില്‍ വെച്ച് റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് വാറിലൂടെയാണ് റഫറി പെനാല്‍റ്റി തീരുമാനിച്ചത്. എന്നാല്‍ ഇടങ്കാലു കൊണ്ട് വലതു ഭാഗത്തേക്ക് തൊടുത്ത കിക്ക് ഗോളി തടഞ്ഞിടുകയായിരുന്നു

പതിവ് പ്രതിരോധ രീതി വിട്ട് ഇറാന്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ച വെച്ച മത്സരമായിരുന്നുവിത്. എന്നാല്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത് പോര്‍ച്ചുഗലിന്റെ നീക്കങ്ങളും ഇറാന്‍ പ്രതിരോധ നിര നിഷ്പ്രഭമാക്കി. ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ഹാന്‍ഡ് ബോളാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. കിക്ക് എടുത്ത കരീം അന്‍സാരിഫര്‍ദ് പിഴവു കൂടാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

 


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *