ഇന്ന് ചങ്കിടിക്കും: പ്രീ ക്വാർട്ടറിൽ അർജന്റീന-ഫ്രാൻസ്, പോർച്ചുഗൽ-ഉറൂഗ്വ പോരാട്ടം

  • 126
    Shares

റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വമ്പൻ ടീമുകൾ ആദ്യ ദിവസം തന്നെ പരസ്പരം ഏറ്റുമുട്ടുമ്പോൾ ചങ്കിടിക്കുന്നത് ആരാധകർക്കാണ്. ജയമല്ലാതെ മറ്റൊന്നും ടീമുകളും ആരാധകരും പ്രതീക്ഷിക്കുന്നില്ല. തോൽവിയാണെങ്കിൽ മടക്കയാത്ര തീരുമാനിക്കാം എന്നതല്ലാതെ മറ്റ് മാർഗങ്ങളുമില്ല

രാത്രി 7.30നാണ് ഫ്രാൻസ്-അർജന്റീന പോരാട്ടം. ലോകകപ്പിലെ ഏറ്റവും ശക്തരായ പടയെന്ന വിശേഷണവുമായാണ് ഫ്രാൻസ് അർജന്റീനയെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന പ്രീ ക്വാർട്ടറിലെത്തിയത്.

നൈജീരയക്കെതിരെ നേടിയ വിജയത്തോടെ അർജന്റീനയുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. സൂപ്പർ താരം മെസി ഗോളടി തുടങ്ങിയതും അർജന്റീനക്ക് ആശ്വാസമാണ്. എന്നാൽ മധ്യനിരയിൽ ഗ്രീസ്മാനും പോഗ്‌ബെയും ഫോമിലാകാത്തത് ഫ്രാൻസിന് തലവേദനയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും ഒരു സമനിലയുമായാണ് ഫ്രാൻസിന്റെ വരവ്

രാത്രി 11. 30നാണ് പോർച്ചുഗൽ-ഉറൂഗ്വ പോരാട്ടം. ഉറൂഗ്വ ഒരു ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുമ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന ഒരു താരത്തെ ആശ്രയിച്ച് നിൽക്കുന്നതാണ് പോർച്ചുഗലിന്റെ പോരായ്മ. ഉറൂഗ്വ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാർട്ടറിനെത്തുന്നത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *