ആരാധന കൊണ്ടല്ല അവർ മൈതാനത്തേക്ക് ഓടിക്കയറിയത്; അത് പ്രതിഷേധമായിരുന്നു

Loading...
  • 716
    Shares

ലോകകപ്പ് ഫൈനൽ മത്സരം പുരോഗമിക്കുമ്പോൾ കാണികൾക്കിടയിൽ നിന്ന് നാല് പേർ മൈതാനത്തേക്ക് ഓടിക്കയറിയപ്പോൾ കളി ഭ്രാന്ത് മൂത്ത ആരാധകരെന്നാണ് ലോകം ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് മനസ്സിലായത്, ആരാധനയായിരുന്നില്ല, പ്രതിഷേധമായിരുന്നു അവർ ഉദ്ദേശിച്ചിരുന്നതെന്ന്

പുസി റയട്ട് എന്ന സംഘടനയിലെ അംഗങ്ങളാണ് ഫ്രാൻസ്-ക്രൊയേഷ്യ മത്സരം പുരോഗമിക്കുന്നതിനിടെ മൈതാനത്തേക്ക് ഓടിക്കയറിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു മൈതാനത്തേക്ക് കയറിയ ആളുകൾ. നാല് പേരെയും സുരക്ഷാ ഭടൻമാർ ഓടിച്ചിട്ട് പിടികൂടി തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പുസി റയട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലായത്. റഷ്യൻ പോലീസിന്റെ വേഷത്തിലായിരുന്നു നാല് പേരും മൈതാനത്തേക്ക് അതിക്രമിച്ച് കയറിയത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക., സോഷ്യൽ മീഡിയയിൽ ലൈക്കടിച്ചതിന്റെ പേരിൽ ആളുകളെ ജയിലിൽ അടക്കാതിരിക്കുക, റഷ്യയിൽ രാഷ്ട്രീയ മത്സരം അനുവദിക്കുക, കള്ളക്കേസിൽ കുടുക്കി തടവറയിൽ ഇടാതിരിക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *