ഷൂട്ടൗട്ടിൽ സ്‌പെയിൻ പുറത്ത്; ചരിത്രം തിരുത്തി റഷ്യ ക്വാർട്ടർ ഫൈനലിൽ

Loading...
  • 409
    Shares

റഷ്യൻ ലോകകപ്പിൽ വമ്പൻ ടീമുകൾ പതറി വീഴുന്നത് തുടർക്കഥയാകുന്നു. ജർമനിക്കും അർജന്റീനക്കും പോർച്ചുഗലിനും പിന്നാലെ മുൻ ലോക ചാമ്പ്യൻമാരായ സ്‌പെയിനും പുറത്തായി. പ്രീ ക്വാർട്ടറിൽ ആതിഥേയരായ റഷ്യയോടാണ് സ്പാനിഷ് പട തലകുനിച്ചത്.

മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്. എടുത്ത നാല് കിക്കും റഷ്യ ലക്ഷ്യത്തിലേക്ക് എത്തിച്ചപ്പോൾ സ്‌പെയിനിന്റെ മൂന്നാമത്തെയും അഞ്ചാമത്തെയും കിക്ക് റഷ്യൻ ഗോളി തടഞ്ഞിട്ടു

12 മിനിറ്റിൽ സ്‌പെയിനാണ് ലീഡ് നേടിയത്. ഇസ്‌കോയുടെ ഫ്രീക്കിൽ നിന്ന് ഗോൾ നേടാൻ ശ്രമിച്ച സെർജിയോ റാമോസിന്റെ കാലിൽ നിന്നുള്ള പന്ത് റഷ്യയുടെ ഇഗ്നാസേവെച്ചിന്റെ കാലിൽ തട്ടി വലയിലേക്ക് വീഴുകയായിരുന്നു. 42ാം മിനിറ്റിൽ റഷ്യ സമനില സ്വന്തമാക്കി. റഷ്യയെടുത്ത കോർണർ കിക്കിനിടെ പന്ത് പീക്വെയുടെ കൈയ്യിൽ തട്ടുകയായിരുന്നു. ഇതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത സ്യൂബ കൃത്യമായി പന്ത് വലയിൽ എത്തിക്കുകയും ചെയ്തു

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം അധിക സമയത്തിലേക്ക് പോയത്. ഇതിലൂം സമനില പാലിച്ചതോടെ ഷൂട്ടൗട്ട് വഴി വിജയികളെ കണ്ടെത്തുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *