സൗദിക്കെതിരെ ഗോളടിച്ച് മുഹമ്മദ് സലാഹ്; പെനാൽറ്റിയിലൂടെ സമനില നേടി സൗദി
ഗ്രൂപ്പ് എയിൽ ഈജിപ്ത്-സൗദി അറേബ്യ പോരാട്ടം ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ നിൽക്കുന്നു. ഈജിപ്തിനായി അവരുടെ സൂപ്പർ താരം മുഹമ്മദ് സലാഹ് ഗോൾ സ്വന്തമാക്കി. അതേസമയം ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റിയിലൂടെ സൗദി മത്സരം സമനിലയിലാക്കുകയായിരുന്നു
22 ാം മിനിറ്റിലാണ് സലാഹിന്റെ ഗോൾ പിറന്നത്. സൗദി പ്രതിരോധ താരങ്ങളെ കബളിപ്പിച്ചായിരുന്നു സലാഹിന്റെ ഗോൾ. ലോകകപ്പിൽ സലാഹിന്റെ രണ്ടാം ഗോളാണിത്. 46ാം മിനിറ്റിലാണ് സൗദിക്കായി സൽമാൻ അൽഫറാജ് സമനില സ്വന്തമാക്കിയത്
ഗ്രൂപ്പ് എയിൽ സൗദിയും ഈജിപ്തും പുറത്തായി കഴിഞ്ഞു. എങ്കിലും ജയത്തോടെ തലുയർത്തി റഷ്യ വിടാനാകും ഇരുടീമുകളും ശ്രമിക്കുക. ഈജിപ്തിനായി ജയം സ്വന്തമാക്കുമെന്ന് സലാഹ് മത്സരത്തിന് മുമ്പായി പറഞ്ഞിരുന്നു
Saudi Arabia Level with Egypt before Halftime (1-1) pic.twitter.com/SgpTUOqZ9n
— Omargenasyde bennettVevo (@Omarbennett16) June 25, 2018