ലോകകപ്പിലെ ദക്ഷിണാഫ്രിക്കൻ ദുരന്തം തുടരുന്നു; പാക്കിസ്ഥാനോട് പരാജയപ്പെട്ട് സെമി കാണാതെ പുറത്ത്

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലും പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി. ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് സെമിയിൽ പ്രവേശിക്കാനാകില്ല. ഏഴ് മത്സരങ്ങളിൽ നിന്നായി ഒരു വിജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പത്താം സ്ഥാനത്ത്.

ഇന്നലെ നടന്ന മത്സരത്തിൽ 49 റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസിലെത്താനെ സാധിച്ചുള്ളു. 63 റൺസുമായി നായകൻ ഡുപ്ലെസിസ് പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താനത് പ്രാപ്തമായിരുന്നില്ല

ക്വിന്റൺ ഡികോക്ക് 47, വാൻഡർ ഡസ്സൻ 36, ഡേവിഡ് മില്ലർ 31, ഫെഹ്ലുക്വയോ 46 റൺസെടുത്തു. പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാൻ, വഹാബ് റിയാസ് എന്നിവർ മൂന്ന് വിതം വിക്കറ്റും മൊഹമ്മദ് അമീർ 2 വിക്കറ്റുമെടുത്തു. ഷഹീൻ ഷാ അഫ്രീദി ഒരു വിക്കറ്റെടുത്തു. ജയത്തോടെ പാക്കിസ്ഥാൻ സെമി സാധ്യത നിലനിർത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *