ഇംഗ്ലണ്ടിനെതിരെ തുടക്കം പാളി ശ്രീലങ്ക; മൂന്ന് വിക്കറ്റുകൾ വീണു

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ശ്രീലങ്ക കരകയറുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം ദയനിയമായിരുന്നു. സ്‌കോർബോർഡിൽ 3 റൺസ് മാത്രമുള്ളപ്പോൾ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

നിലവിൽ 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. ആഞ്ചലോ മാത്യൂസും കുശാൽ മെൻഡിസ് 9 റൺസുമായും ക്രീസിലുണ്ട്. ഒരു റൺസെടുത്ത കരുണരത്‌നയും 2 റൺസെടുത്ത കുശാൽ പെരേരയും 49 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയുമാണ് പുറത്തായത്. 2.2 ഓവറിൽ ലങ്ക 3ന് 2 എന്ന നിലയിലായിരുന്നു. ഇവിടെ നിന്നാണ് മെൻഡിസും ഫെർണാണ്ടോയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 13ാം ഓവറിലെ അവസാന പന്തിലാണ് ഫെർണാണ്ടോ പുറത്തായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *