സ്വിറ്റ്‌സർലാൻഡ് പൊരുതി, കീഴടങ്ങി; ഏകപക്ഷീയമായ ഒരു ഗോളിൽ സ്വീഡൻ

  • 61
    Shares

ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ ക്വാർട്ടർ ഫൈനലിൽ കടന്നു. കളിയിൽ ആധിപത്യം പുലർത്തിയിട്ടും സ്വീഡന് മുന്നിൽ തോൽക്കാനായിരുന്നു സ്വിസ് താരങ്ങൾക്ക് വധി. 66ാം മിനിറ്റിൽ നേടിയ ഗോളിലാണ് സ്വീഡൻ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു. തുടക്കം മുതലെ സ്വീഡീഷ് ബോക്‌സിൽ സ്വിസ് താരങ്ങളായ ഷാക്കിരിയും ഷാക്കയും അപകടം വിതച്ചുകൊണ്ടിരുന്നു. നിരവധി ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് സ്വിസ് സ്‌ട്രൈക്കർമാർ തൊടുത്തത്. പക്ഷേ ഭാഗ്യത്തിന്റെ കണിക അവർക്കൊപ്പമുണ്ടായിരുന്നില്ല

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 66ാം മിനിറ്റിൽ ഫോഴ്‌സ്ബർഗാണ് സ്വീഡനെ മുന്നിലെത്തിയത്. ബോക്‌സിന് പുറത്തുനിന്ന് ഫോഴ്‌സ്ബർഗ് തൊടുത്ത ഷോട്ട് സ്വിറ്റ്‌സർലാൻഡിന്റെ മാനുവൽ അകാൻജിയുടെ കാലിൽ തട്ടി പലയിലേക്ക് കയറുകയായിരുന്നു.

ഗോൾ വീണതിന് ശേഷം സമനിലക്കായി സ്വിസ് താരങ്ങൾ കിണഞ്ഞുപരിശ്രമിച്ചു. സ്വീഡിഷ് താരങ്ങളുടെ അവസരോചിതമായ ഇടപെടലാണ് വലിയ അപകടത്തിൽ നിന്നും അവരെ രക്ഷിച്ചത്

ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പന്തുമായി സ്വിസ് ബോക്‌സിലേക്ക് കുതിച്ച സ്വീഡിഷ് താരത്തെ ഫൗള്‍ ചെയ്തതിന് മൈക്കല്‍ ലാംഗിന് റഫറി റെഡ് കാര്‍ഡ് വിധിച്ചു. പെനാല്‍റ്റി അനുവദിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ റഫറി തീരുമാനം പുനപ്പരിശോധിക്കുകയും പെനാല്‍റ്റി ഒഴിവാക്കി ഫ്രീ കിക്ക് അനുവദിക്കുകയുമായിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *