ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്; ടെയ്‌ലർ നാലാം ലോകകപ്പിന്

Loading...
  • 40
    Shares

ഐസിസി ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസിലാാൻഡ് പ്രഖ്യാപിച്ചു. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലാൻഡ്. ഇന്ത്യൻ ടീമിനെ 23ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് കിവീസ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ടോം ബ്ലൻഡലിനെ ഉൾപ്പെടുത്തി. ടോം ലാഥം ഒന്നാം നമ്പർ കീപ്പറായി തുടരും. കെയ്ൻ വില്യംസണാണ് നായകൻ. റോസ് ടെയ്‌ലറും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെയ്‌ലറുടെ നാലാം ലോകകപ്പാണിത്. നാല് ലോകകപ്പുകൾ കളിക്കുന്ന ഏഴാമത്തെ കിവീസ് താരമാകാനൊരുങ്ങുകയാണ് ടെയ്‌ലർ

മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടെയ്‌ലർ എന്നിവർ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻമാരാകുമ്പോൾ ടിം സൗത്തി, ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി തുടങ്ങിയവരാണ് പേസർമാർ. ഇഷ് സോധി, മിച്ചൽ സാന്റ്‌നർ എന്നിവർ സ്പിന്നർമാരായും ഇടം നേടിയിട്ടുണ്ട്

പതിനഞ്ചംഗ ടീം; കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലാഥം, ടോം ബ്ലൻഡൽ, മിച്ചൽ സാന്റ്‌നർ, കോളിൻ ഡി ഗ്രാൻഡ്‌ഹോം, ലോക്കി ഫെർഗൂസൻ, ടിം സൗത്തി, ട്രെൻഡ് ബോൾട്ട്, കോളിൻ മൺറോ, ഇഷ് സോധി, ഹെന്റി നിക്കോൾസ്, മാർട്ടിൻ ഗുപ്റ്റിൽ, മാറ്റ് ഹെന്റി, ജിമ്മി നീഷാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *