റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഉറൂഗ്വ തകർത്തു; ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി

Loading...

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരത്തിൽ ഉറൂഗ്വക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉറൂഗ്വ ആതിഥേയരായ റഷ്യയെ തകർത്തത്. വീണ രണ്ട് ഗോളുകൾ ആദ്യ പകുതിയിലായിരുന്നു. ജയത്തോടെ ഉറൂഗ്വ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ കടന്നു. തോറ്റെങ്കിലും റഷ്യയും നേരത്തെ പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു

മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ലൂയിസ് സുവാരസിലൂടെ ഉറൂഗ്വ മുന്നിലെത്തിയിരുന്നു. 23ാം മിനിറ്റില്‍ ഡീഗോ ല്കസാല്‍റ്റ് അവരുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. തിരിച്ചടിക്കാനായി റഷ്യ പൊരുതിയെങ്കിലും വിജയലക്ഷ്യം ഭേദിക്കാന്‍ അവര്‍ക്കായില്ല. മത്സരത്തിന്റെ 89ാം മിനിറ്റില്‍ കവാനിയിലൂടെ ഉറൂഗ്വ തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ കവാനിയുടെ ആദ്യ ഗോളാണിത്

ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായി സ്‌മോൾനിക്കോവ് റെഡ് കാർഡ് കണ്ട് പുറത്തായത് റഷ്യക്ക് ഇരട്ടിയടിയായി മാറി. പിന്നീട് പത്ത് പേരെയും വെച്ചാണ് റഷ്യ മത്സരം പൂർത്തിയാക്കിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *