വിൻഡീസിനെ നാണം കെടുത്തി ബംഗ്ലാദേശ്: 322 റൺസ് വിജയലക്ഷ്യം മറികടന്നത് 51 പന്തുകൾ ശേഷിക്കെ, ഷാക്കിബിന് സെഞ്ച്വറി

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് അടിച്ചുകൂട്ടി. കൂറ്റൻ വിജയലക്ഷ്യം മുന്നിലുള്ളതിന്റെ യാതൊരു പരിഭ്രമവുമില്ലാതെ അടിച്ചുതകർത്ത ബംഗ്ലാദേശ് 41.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

99 പന്തിൽ 16 ഫോറുകൾ സഹിതം 124 റൺസുമായി പുറത്താകാതെ നിന്ന ഷാക്കിബ് അൽ ഹസന്റെയും 69 പന്തിൽ നാല് സിക്‌സും എട്ട് ഫോറും സഹിതം 94 റൺസുമായി പുറത്താകാതെ നിന്ന ലിറ്റൻ ദാസിന്റെയും പ്രകടനം ബംഗ്ലാദേസിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 189 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

തമിം ഇഖ്ബാൽ 48 റൺസെടുത്തും സൗമ്യ സർക്കാർ 29 റൺസെടുത്തും പുറത്തായി. മുഷ്ഫിഖർ റഹ്മാൻ ഒരു റൺസെടുത്തു. വിജയിക്കാൻ ഒരു താത്പര്യവുമില്ലാത്ത ശരീര പ്രകടനമായിരുന്നു ഫീൽഡിൽ വിൻഡീസ് താരങ്ങളുടേത്. ഒരു ഘ്ട്ടത്തിൽ പോലും ബംഗ്ലാദേശിനെ സമ്മർദത്തിലാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല

നേരത്തെ 96 റൺസെടുത്ത ഷായി ഹോപിന്റെയും 70 റൺസെടുത്ത എവിൻ ലെവിസിന്റെയും പ്രകടനമാണ് വിൻഡീസ് സ്‌കോർ 300 കടത്തിയത്. ഹീറ്റ്‌മെയർ 50 റൺസും ഹോൾഡർ 33 റൺസുമെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *