21.4 ഓവർ, വെറും 105 റൺസ്; കരിബീയൻ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന പാക്കിസ്ഥാൻ 21.4 ഓവറിൽ കേവലം 105 റൺസിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റുകൾ വീഴ്ത്തിയ തോമസും മൂന്ന് വിക്കറ്റുകൾ പിഴുത ഹോൾഡറും ചേർന്നാണ് പാക്കിസ്ഥാനെ തകർത്തുവിട്ടത്. ആന്ദ്രെ റസ്സൽ 2 വിക്കറ്റും കോട്ട്‌റൽ ഒരു വിക്കറ്റും വീഴ്ത്തി. വെസ്റ്റ് ഇൻഡീസിന്റെ പ്രതാപ കാലത്തെ സ്മരിപ്പിക്കുംവിധമുള്ള ബൗളിംഗ് പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്.

22 റൺസ് വീതമെടുത്ത ഫഖർ സമാനും ബാബർ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർമാർ. മുഹമ്മദ് ഹഫീസ് 16 റൺസും വഹാബ് റിയാസ് 18 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *