വിൻഡീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്; വിജയലക്ഷ്യം 213 റൺസ്
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 62 റൺസെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിംഗാണ് വിൻഡീസിനെ 200 കടത്തിയത്.
ഗെയിൽ 36 റൺസും ഹേറ്റ്മെയർ 39 റൺസുമെടുത്തു. റസ്സൽ 21, ബ്രെത് വെയിറ്റ് 14, ഹോപ് 11 റൺസെടുത്തു. ഇംഗ്ലണ്ടിനായി ആർച്ചറും വുഡും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ജോ റൂട്ട് രണ്ടും വോക്സ്, പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 5 ഓവറിൽ 16 റൺസ് മാത്രം വിട്ടുനൽകിയാണ് ആർച്ചർ 3 വിക്കറ്റെടുത്തത്.