ആരാധകരുടെ ഹൃദയം തകർത്ത് അർജന്റീനയുടെ തോൽവി; കണ്ണീരണിഞ്ഞ് മെസ്സിപ്പട

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി നിർണായക മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടു. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ പരാജയം. ആദ്യ പകുതി ഗോളൊന്നും വീഴാതെ അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആരാധകരുടെ പ്രതീക്ഷയെ തകർത്തെറിയുന്ന നിറം മങ്ങിയ പ്രകടനമാണ് അർജന്റീനയുടെ താരങ്ങളിൽ നിന്നുണ്ടായത്

53, 80, 92 മിനിറ്റുകളിലായിരുന്നു ക്രൊയേഷ്യയുടെ ഗോളുകള്‍. അര്‍ജന്റീന ഗോളിയുടെ വലിയ പിഴയില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ഗോളിയുടെ പിഴവ് മുതലെടുത്ത ആന്റെ റെബിക് മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍ വീണതോടെ സമ്മര്‍ദത്തിലായ അര്‍ജന്റീന സമനിലക്കായി പൊരുതുന്നതിനിടെയാണ് ലൂക്ക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോളും സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമില്‍ ഇവാന്‍ റാക്്ടിക് അര്‍ജന്റീനയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകയറ്റി

 

ആദ്യ പകുതി ഗോളൊന്നും കണ്ടെത്താനാകാതെ ഇരുടീമുകളും പിരിയുകയായിരുന്നു. തീർത്തും നിറം മങ്ങിയ പ്രകടനമാണ് ആദ്യ പകുതിയിൽ മെസ്സിയിൽ നിന്നുണ്ടായത്. പല സമയത്തും അദ്ദേഹത്തിന് കാഴ്ചക്കാരന്റെ റോൾ മാത്രമായിരുന്നു. എന്നാൽ നിരവധി അവസരങ്ങൾ ലഭിച്ച ക്രൊയേഷ്യ അതെല്ലാം കളഞ്ഞു കുളിക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വീണതോടെ സാംപോളി നിർണായക നീക്കങ്ങൾക്ക് മുതിർന്നു. അറുപത്തിയഞ്ചാം മിനിറ്റിൽ ഡീബാലയെ കൂടി കളത്തിലിറക്കിയതോടെ അഞ്ച് സ്‌ട്രൈക്കർമാരെ വെച്ചാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്. ഏറെ കുറേ ആത്മഹത്യപരമായ നീക്കമാണ് കോച്ച് സാംപോളി നടത്തിയത്. ഒരാൾ മാത്രമാണ് മിഡ് ഫീൽഡർ പൊസിഷനിൽ പിന്നീടുണ്ടായിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *