എന്റെ വലിയ പിഴ, ടീമിനെ ക്രൂശിക്കരുത്; തോൽവിയുടെ ഉത്തരവാദിത്വമേറ്റ് സാംപോളി

Loading...
  • 366
    Shares

ക്രൊയേഷ്യക്കെതിരായ നാണം കെട്ട തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അർജന്റീനൻ പരിശീലകൻ സാംപോളി. ടീമിന്റെ തോൽവിക്ക് പിന്നിൽ തന്റെ പിഴവാണെന്നും ടീമിനെ ക്രൂശിക്കരുതെന്നും സാംപോളി പറഞ്ഞു. ആരാധകരോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു

ആരാധകരോട് ക്ഷമ ചോദിക്കുന്നു. വീണ്ടും ആവർത്തിക്കുന്നു, മാപ്പ് തരണം. തോൽവിയുടെ ഏക ഉത്തരവാദി ഞാനാണ്. ആരാധകർക്കുണ്ടായ വിഷമം മനസ്സിലാക്കുന്നു. നന്നായി പരിശ്രമിച്ചു. എന്നാൽ ആരാധകർ ആഗ്രഹിച്ച ഫലമുണ്ടാക്കാൻ എനിക്കായില്ല. സാംപോളി പറഞ്ഞു

ടീമിന് പരിമിതികളുണ്ട്. മെസ്സിക്ക് മുകളിൽ അത്തരം പരിമിതികളുടെ നിഴലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയോളം ഉയരാൻ ടീമിന് സാധിച്ചില്ല. ഇത് പരിഹരിക്കേണ്ട ചുമതല തന്റേതായിരുന്നു. ആ കുറ്റം ഞാനേറ്റെടുക്കുന്നു.

ആദ്യ ഗോളോടു കൂടി മത്സരത്തിന്റെ ഗതി മാറുകയായിരുന്നു. മെസ്സിക്ക് പന്ത് എത്താതെ നോക്കുന്നതിൽ ക്രൊയേഷ്യ വിജയിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഗോളി കാബെല്ലറോയുടെ ചുമലിൽ കെട്ടിവെക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി. ഇന്നലെ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന പരാജയപ്പെട്ടത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *