ആദ്യ ജയം തേടി ബ്രസീൽ ഇന്നിറങ്ങുന്നു; ടീമിന് പുതിയ നായകൻ

  • 1
    Share

റഷ്യൻ ലോകകപ്പിൽ ആദ്യ ജയം തേടി ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീൽ ഇന്നിറങ്ങും. പുതിയ നായകന്റെ കീഴിലാണ് കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ ബ്രസീൽ ഇറങ്ങുന്നത്. തിയാഗോ സിൽവയാണ് ബ്രസീലിനെ ഇന്ന് നയിക്കുന്നത്.

സ്വിറ്റ്‌സർലാൻഡിനെതിരായ ആദ്യ മത്സരത്തിൽ മാഴ്‌സെലോയായിരുന്നു ബ്രസീലിന്റെ നായകൻ. പരിശീലകൻ ടിറ്റെയുടെ റൊട്ടേഷൻ പോളിസിയുടെ ഭാഗമായിട്ടാണ് നായക മാറ്റം. പരുക്ക് ഭേദമായി നെയ്മർ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്ന് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്

ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് ബ്രസീൽ-കോസ്റ്റാറിക്ക മത്സരം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീലിന് രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് സമനിലയോ തോൽവിയോ പിണഞ്ഞാൽ ബ്രസീലിന്റെ നില പരുങ്ങലിലാകും.

ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയാണ് കോസ്റ്റാറിക്ക രണ്ടാം മത്സരത്തിനെത്തുന്നത്. സെർബിയയോട് ഒരു ഗോളിനാണ് ആദ്യ മത്സരത്തിൽ അവർ പരാജയപ്പെട്ടത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *