പോളണ്ടിനെ കുറിച്ച് അടുത്ത ലോകകപ്പിൽ മിണ്ടാം; തകർപ്പൻ ജയത്തോടെ കൊളംബിയ

റഷ്യൻ ലോകകപ്പിൽ കൊളംബിയ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമായി നിർത്തി. ഇന്നലെ നടന്ന മത്സരത്തിൽ പോളണ്ടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് കൊളംബിയ തകർത്തത്. തോൽവിയോടെ പോളണ്ട് റഷ്യൻ ലോകകപ്പിൽ നിന്ന് പുറത്തായി.

ആദ്യ പകുതി അവസാനിക്കുമ്പോൾ കൊളംബിയ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. നാൽപതാം മിനിറ്റിൽ റോഡ്രിഗസിന്റെ പാസിൽ നിന്ന് യെറി മിനയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിലെ എഴുപതാം മിനിറ്റിൽ ഫാൽക്കാവോയും 75ാം മിനിറ്റിൽ ജുവാൻ കുഡ്രാഡോയും ഗോൾ സ്വന്തമാക്കി.

ഗോളൊന്നും നേടാനായില്ലെങ്കിലും രണ്ട് ഗോളുകൾക്ക് പാസ് നൽകിയത് റോഡ്രിഗസാണ്. പരുക്കിനെ തുടർന്ന് ആദ്യ കളിയിൽ പുറത്തിരുന്ന റോഡ്രിഗസിന്റെ തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ആദ്യ മത്സരത്തിൽ ജപ്പാനോട് പരാജയപ്പെട്ട കൊളംബിയയക്ക് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ ഇന്നലെ ജയം ആവശ്യമായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *