ഗോളിമാരുടെ പോരാട്ടം; ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ ക്രൊയേഷ്യ മറികടന്നു

  • 102
    Shares

ലോകകപ്പിൽ ഞായറാഴ്ച രണ്ട് പ്രീ ക്വാർട്ടർ മത്സരങ്ങളിലും വിധി പറഞ്ഞത് പെനാൽറ്റി ഷൂട്ടൗട്ട് വഴി. ക്രൊയേഷ്യ-ഡെൻമാർക്ക് മത്സരം നിശ്ചിത സമയവും അധിക സമയവും സമനില ആയതിനെ തുടർന്ന് ട്രൈബ്രേക്കറിലേക്ക് നിങ്ങുകയായിരുന്നു. ഒടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യ ജയിച്ച് ക്വാർട്ടറിൽ കടന്നു

ക്രൊയേഷ്യക്ക് വേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബദേൽ, പിവാറിച്ച് എന്നിവരുടെ കിക്കുകൾ പാഴായി. ഡെൻമാർക്കിനായി കീറിൻ, ഡെഹ്ലി എന്നിവർ ലക്ഷ്യം കണ്ടു. എറിക്‌സൺ, യോഗേർസൺ, ഷോൺ എന്നിവരുടെ കിക്കുകൾ ക്രൊയേഷ്യൻ ഗോളി തടഞ്ഞു.

മത്സരത്തിന്റെ ആദ്യ മിനിറ്റിറ്റിൽ തന്നെ ഡെൻമാർക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. യോർഗൻസെനിലൂടെ ഡെൻമാർക്ക് ആദ്യ മിനിറ്റിൽ ലീഡ് നേടി. എന്നാൽ മൂന്നാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. മാൻസൂക്കിച്ചാണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്. ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ വീണ രണ്ട് ഗോളുകൾ കൂടാതെ നിശ്ചിത സമയത്തും എക്‌സ്ട്രാ ട്രൈമിലും ഗോളുകൾ പിറന്നിരുന്നില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *