പനാമയെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട്; ഹാരി കെയ്ൻ ഹാട്രിക്കോടെ ഗോൾ വേട്ടയിൽ മുന്നിൽ

ലോകകപ്പിൽ ഗോൾ മഴ കണ്ട മത്സരത്തിൽ ഇംഗ്ലണ്ട് പനാമയെ തകർത്തെറിഞ്ഞു. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പനാമയെ തകർത്തത്. നായകൻ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ ജോൺ സ്‌റ്റോൺസ് രണ്ടും ജെസി ലിങ്ങാർഡ് ഒരു ഗോളും സ്വന്തമാക്കി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുന്നിലായിരുന്നു ഇംഗ്ലണ്ട്. ആദ്യമായി ലോകകപ്പിനെത്തിയ പനാമയെ മൈതാനത്ത് തീർത്തും നിക്ഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് താരങ്ങൾ കളം നിറഞ്ഞത്. എന്നാൽ മത്സരത്തിന്റെ 78ാം മിനിറ്റിൽ ഫിലിപ്പെ ബെലോയി തങ്ങളുടെ ലോകകപ്പിലെ ആദ്യ ഗോൾ സ്വന്തമാക്കി ചരിത്രം കുറിച്ചു

എട്ടാം മിനിറ്റിൽ തന്നെ സ്‌കോർ ബോർഡ് തുറന്ന് ഇംഗ്ലണ്ട് വരാനിരിക്കുന്ന വലിയ അപകടത്തെ കുറിച്ച് പനാമക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കോർണർ കിക്കിൽ നിന്ന് സ്‌റ്റോൺസാണ് ലക്ഷ്യം കണ്ടത്. 22ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ കെയ്ൻ ആദ്യ ഗോൾ സ്വന്തമാക്കി.

36ാം മിനിറ്റിൽ ലിങ്ങാർഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി. 40ാം മിനിറ്റിൽ സ്‌റ്റോൺസ് തന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയപ്പോൾ ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെ കെയ്ൻ തന്റെ രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനിറ്റിലാണ് കെയ്ൻ തന്റെ ഹാട്രിക് തികച്ചത്. ഹാട്രിക് സ്വന്തമാക്കിയതോടെ കെയ്ൻ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് ഗോളുകളാണ് കെയ്‌ന്റെ പക്കലുള്ളത്. നാല് വീതം ഗോളുകൾ ഉള്ള ക്രിസ്റ്റിയാനോ റൊണാൾഡോയും ലുക്കാക്കയുമാണ് രണ്ടാം സ്ഥാനത്ത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *