ഉംറ്റിറ്റിയുടെ ഗോളിൽ ചുവന്ന ചെകുത്താൻമാർ വീണു; ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ

  • 460
    Shares

റഷ്യൻ ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളായി ഫ്രാൻസ്. ഇന്ന് നടന്ന സെമിയിൽ ബൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഇരു ടീമുകളും ആക്രമണാത്മക ഫുട്‌ബോൾ കാഴ്ച വെച്ച മത്സരത്തിൽ ബോൾ പൊസിഷൻ കൂടുതലുണ്ടായിട്ടും തോൽക്കാനായിരുന്നു ബൽജിയത്തിന്റെ വിധി. സാമുവൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.

51ാം മിനിറ്റിലാണ് ഫ്രാൻസ് ഗോൾ സ്വന്തമാക്കുന്നത്. കോർണർ കിക്കിൽ തല വെച്ച സാമുവൽ ഉംറ്റിറ്റിക്ക് പിഴച്ചില്ല. പന്ത് കൃത്യമായി വലയിലേക്ക്. ഗോൾ വീണതോടെ ഉത്തേജിതരായ ഫ്രാൻസ് തുടരെ തുടരെ ബൽജിയം ബോക്‌സിൽ അപകടം വിതച്ചു കൊണ്ടിരുന്നു. അതേസമയം ലുക്കാക്കുവിനെ അനങ്ങാൻ വിടാതെ ഫ്രാൻസിന്റെ പ്രതിരോധ നിര തളക്കുകയും ചെയ്തു.

 

മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സമനില ഗോളിനായി ബൽജിയം പൊരുതിക്കൊണ്ടേയിരുന്നു. 81ാം മിനിറ്റിൽ ബൽജിയം താരം വിൻസലിന്റെ ബുള്ളറ്റ്് ഷോട്ട് ഫ്രാൻസ് ഗോളി തട്ടിയകറ്റുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിലും ബൽജിയമായിരുന്നു കൂടുതലും പന്ത് കൈവശം വെച്ചത്. ഫ്രാൻസിനെ ആദ്യഘട്ടത്തിൽ പലതവണ സമ്മർദത്തിലാക്കാൻ ബൽജിയത്തിന് സാധിച്ചു. സാമുവൽ ഉംറ്റിറ്റി ഫ്രാൻസിന്റെ പ്രതിരോധത്തിൽ കോട്ട കെട്ടിയതോടെ പല അവസരങ്ങളും ബൽജിയത്തിന് ലക്ഷ്യത്തിലേക്ക് എത്തിക്കാനാകാതെ നഷ്ടപ്പെട്ടു.

12ാം മിനുറ്റിൽ എംബാപ്പെക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ബൽജിയം ഗോളി കുർട്ടോയ്‌സ് മുന്നോട്ടുകയറി പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. 20ാം മിനിറ്റിൽ ഗോളൊന്നുറച്ച പന്ത് ഫ്രാൻസിന്റെ നായകൻ കൂടിയായ ഗോളി ലോറിസ് തടഞ്ഞുമാറ്റിയത് വലിയ അപകടത്തിൽ നിന്നാണ് അവർ രക്ഷപ്പെട്ടത്

ആദ്യപകുതി 25 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫ്രാൻസും ആക്രമണം ശക്തമാക്കി. കൗണ്ടർ തന്ത്രമുപയോഗിച്ച് എംബാപ്പെയും ഗ്രീസ്മാനും പലതവണ ബൽജിയം ബോക്‌സിലേക്ക് ഇരച്ചുവന്നെങ്കിലും പ്രതിരോധക്കോട്ടയിൽ തട്ടി പരാജയപ്പെടുകയായിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *