ലക്ഷ്യം ഫൈനൽ; സെമിയിൽ ഫ്രാൻസും ബൽജിയവും ഇന്ന് നേർക്കുനേർ

  • 52
    Shares

റഷ്യൻ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മുൻ ലോകചാമ്പ്യൻമാരായ ഫ്രാൻസും ബൽജിയവും ഇന്ന് ഏറ്റുമുട്ടും. മികച്ച ഫോമിൽ നിൽക്കുന്ന, കിരീട പ്രതീക്ഷയുള്ള രണ്ട് ടീമുകളും സെമിയിൽ പോരടിക്കുന്നതിനാൽ ഫൈനലിന് മുമ്പുള്ള ഫൈനലെന്നും ഫുട്‌ബോൾ വിദഗ്ധർ ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കുന്നു

ഫ്രാൻസിന്റെ ശക്തി അവരുടെ യുവനിരയിലാണ്. അതേസമയം പരിചയസമ്പത്തിന്റെ മികവിലാണ് ബൽജിയം സെമിയിലേക്ക് മാർച്ച് ചെയ്തത്. പരാജയമറിയാതെയാണ് രണ്ട് ടീമും ലോകകപ്പ് സെമിയിലേക്ക് പ്രവേശിച്ചത്. ബൽജിയമാകട്ടെ ബ്രസീലിനെയാണ് ക്വാർട്ടറിൽ വീഴ്ത്തിയത്. ഫ്രാൻസ് ഉറൂഗ്വെയെ തകർത്താണ് സെമിയിലേക്ക് പ്രവേശിച്ചത്.

രണ്ട് ടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോഴൊക്കെ മേധാവിത്വം ബൽജിയത്തിനായിരുന്നു. ലോകകപ്പിലും പുറത്തുമായി 73 തവണ ഫ്രാൻസും ബൽജിയവും ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 30 തവണ ബൽജിയം വിജയിച്ചപ്പോൾ 24 വിജയങ്ങൾ ഫ്രാൻസിന് സ്വന്തമാക്കി. 19 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ലോകകപ്പ് വേദിയിൽ ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഫ്രാൻസിന് അനുകൂലമായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *