ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽപ്പ്; സെർബിയയെ ഞെട്ടിച്ച് സ്വിസ് വിജയം

മത്സരത്തിന്റെ 52 മിനിറ്റ് വരെ പിന്നിൽ നിന്ന ശേഷം സെർബിയയെ മലർത്തിയടിച്ച് സ്വിറ്റ്‌സർലാൻഡ്. തോൽവിയെന്ന് സകലരും വിധിയെഴുതിയിടത്തു നിന്നാണ് സ്വിറ്റ്‌സർലാൻഡ് ഉയർത്തെഴുന്നേറ്റത്. അവസാന നിമിഷം നേടിയ ഗോളോടെ 2-1ന്റെ ജയമാണ് അവർക്ക് സ്വന്തമാക്കിയത്.

ജയത്തോടെ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു നിന്ന സെർബിയയുടെ ചിറകരിയുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ സെർബിയ ഗോൾ നേടി ലീഡ് സ്വന്തമാക്കുകയായിരുന്നു. ഡുസ്‌കോ ടോസിച്ചിന്റെ ക്രോസിന് അലക്‌സാണ്ടർ മിത്രോവിച്ച് തല വെക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ കഥ മാറി. 52ാം മിനിറ്റിൽ ഷാക്കയുടെ കാലിൽ നിന്ന് വെടിയുണ്ട പോലെ പന്ത് സെർബിയൻ വലയിൽ ചെന്ന് പതിച്ചു. മത്സരം സമനിലയിലേക്ക് പോകുമെന്ന് കരുതുന്നതിനിടെയാണ് ഷാക്കിരി അവസാന നിമിഷം ഗോൾ സ്വന്തമാക്കിയത്

മിഡ് ഫീൽഡിൽ നിന്ന് ലഭിച്ച പന്തുമായി ശരവേഗത്തിൽ കുതിച്ച് സോളോ ഗോൾ സ്വന്തമാക്കുകയായിരുന്നു ഷാക്കിരി. നാൽപ്പത് വാരയോളം ഒറ്റയ്ക്ക് പന്തുമായി കുതിച്ച് ചെന്ന ശേഷം അഡ്വാൻസ് ചെയ്തുവന്ന ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് മറിച്ചിടുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയിൽ നാല് പോയിന്റുമായി ബ്രസീലിനൊപ്പം നിൽക്കുകയാണ് സ്വിറ്റ്‌സർലാൻഡ്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *