സാംപോളിയെ പുറത്താക്കി; അർജന്റീനക്ക് പുതിയ പരിശീലകൻ എത്തും

Loading...
  • 134
    Shares

റഷ്യൻ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അർജന്റീനയുടെ പരിശീലകൻ യോർഗെ സാംപോളിയെ പുറത്താക്കി. സാംപോളിയുമായുള്ള കരാർ കഴിഞ്ഞ ദിവസാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അവസാനിപ്പിച്ചത്. സാംപോളിയെ പുറത്താക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ലോകകപ്പ് അവസാനിച്ചതോടെയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തീരുമാനം പ്രഖ്യാപിച്ചത്.

റഷ്യൻ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ടാണ് അർജന്റീന പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോടും അവർ തോറ്റിരുന്നു. ഐസ് ലാൻഡിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അർജന്റീനക്ക് നൈജീരിയയെ മാത്രമാണ് തോൽപ്പിക്കാൻ സാധിച്ചത്.

സാംപോളിക്ക് പകരക്കാരനായി പെറുവിന്റെ പരിശീലകൻ റിക്കാർഡോ ഗരേസ അർജന്റീനൻ പരിശീലകനായേക്കുമെന്നാണ് റിപ്പോർട്ട്. അർജന്റീനയുടെ മുൻതാരം കൂടിയാണ് ഗരേസ. സാംപോളിയുടെ കീഴിൽ 15 മത്സരങ്ങളാണ് അർജന്റീന കളിച്ചത്. ഇതിൽ ഏഴ് മത്സരങ്ങളിൽ വിജയിക്കാനായി. നാല് തോൽവിയും നാല് സമനിലകളുമാണ് പിന്നീടുള്ളത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *