ഒരു ബൗണ്ടറിക്ക് ഇത്രയ്ക്കും ബില്‍ഡ് അപ്പോ; തോല്‍വിക്കരികിലും ചിരിപ്പിച്ച് ചാഹല്‍

Loading...
  • 347
    Shares

തോൽവി മുന്നിൽ കണ്ട് ആകെ ദു:ഖിതരായി ഇരിക്കുന്ന സ്വന്തം ടീമിനെയും എതിർ ടീമിനെയും ഒരേ പോലെ ചിരിപ്പിക്കാൻ കഴിയുന്നവരുണ്ടാകുമോ. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടയിൽ അത്തരമൊരു കാഴ്ച കണ്ടു. ഇംഗ്ലണ്ടിനോട് ഇന്ത്യ തോൽവി ഉറപ്പിച്ച നിമിഷത്തിലായിരുന്നു ചിരി പടർത്തിയ രംഗമുണ്ടായത്. അതിന് കാരണമായതോ യുസ് വേന്ദ്ര ചാഹലിന്റെ ഒരു പ്രകടനവും

ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 48ാം ഓവറിലാണ് സംഭവം. ഡേവിഡ് വില്ലിയുടെ പന്ത് നേരിടുന്നത് ചാഹൽ. അഞ്ചാം പന്ത് വീശിയടിച്ച ചാഹലിന് പിഴച്ചില്ല. പന്ത് ബൗണ്ടറി. ഇതിന് ശേഷമുള്ള ചാഹലിന്റെ പ്രകടനമാണ് ഇന്ത്യൻ ടീം അംഗങ്ങളെയും ഇംഗ്ലണ്ട് ടീമംഗങ്ങളെയും ഒരേ പോലെ ചിരിപ്പിച്ചത്. സെഞ്ച്വറി നേടുന്ന ബാറ്റ്‌സ്മാനെ അനുകരിച്ച് ചാഹൽ തന്റെ ബാറ്റുയർത്തി കാണികളെയും ടീമംഗങ്ങളെയും അഭിവാദ്യം ചെയ്യുകയായിരുന്നു

മറുവശത്തുണ്ടായിരുന്ന കുൽദീപ് യാദവിന് ഇതുകണ്ട് ചിരിയടക്കാനായില്ല. ഡ്രസിംഗ് റൂമിൽ കോഹ്ലി അടക്കമുള്ള താരങ്ങളും ചാഹലിന്റെ പ്രകടനം കണ്ട് ചിരിച്ചുമറിഞ്ഞു. ഏകദിനത്തിൽ ചാഹലിന്റെ ആദ്യ ബൗണ്ടറി കൂടിയായിരുന്നുവിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *