വിരമിക്കൽ പ്രഖ്യാപനം നിറകണ്ണുകളോടെ; നന്ദി യുവി, നന്ദി, ഇത്രയും നാൾ ഞങ്ങളെ രസിപ്പിച്ചതിന്

2000ൽ തന്റെ 19ാം വയസ്സിൽ അരങ്ങേറിയ ചെറുപ്പക്കാരൻ പിന്നീടങ്ങോട്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കയറി ഭരിക്കുകയായിരുന്നു. അർബുദം വില്ലനായി ജീവിതത്തിൽ കടന്നുവന്നപ്പോഴും അതിനെയും തോൽപ്പിച്ച് കളിക്കളത്തിലേക്ക് മടങ്ങി വന്നപ്പോൾ അയാൾക്ക് ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു. സ്റ്റുവർട്ട് ബ്രോഡിനെ ആറ് പന്തിലും ആറ് സിക്‌സറുകൾ തൂക്കിയപ്പോൾ അയാൾക്ക് രാജാവിന്റെ ഭാവമായിരുന്നു. ഒടുവിൽ നിറ കണ്ണുകളോടെ വിരമിക്കുമ്പോഴും അയാൾ നമ്മുടെ ഹൃദയങ്ങളെ ഭരിക്കുകയാണ്. നന്ദി യുവി, ഇത്രയും നാൾ ബാറ്റുമേന്തി ഞങ്ങൾക്കൊപ്പമുണ്ടായതിന്, ക്രിക്കറ്റ് എന്ന മാന്ത്രിക കളിയിലൂടെ ഞങ്ങളെ രസിപ്പിച്ചതിന്.

2000 ഒക്ടോബർ 3 മുതൽ 2017 ജുൺ 30 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിൽ എത്രയെത്ര നിമിഷങ്ങളാണ് യുവരാജ് ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്തതായി നൽകിയത്. 304 ഏകദിനങ്ങളിൽ നിന്നായി 8701 റൺസും 111 വിക്കറ്റും സ്വന്തമാക്കിയ താരം. ഇതിൽ പതിനാല് സെഞ്ച്വറികളും 52 അർധ സെഞ്ച്വറികളും. യുവരാജിനെ പോലെ വിശ്വസിക്കാനാകുന്ന ഒരു മധ്യനിര താരം അതിന് മുമ്പും ശേഷവും നമുക്ക് ലഭിച്ചിരുന്നോ എ്ന്ന കാര്യം സംശയമാണ്

ഏകദിന സ്‌പെഷ്യലിസ്റ്റ് ആയാണ് യുവരാജിനെ സെലക്ടർമാർ എന്നും കണ്ടത്. തന്റെ കരിയറിൽ 40 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് യുവി കളിച്ചിട്ടുള്ളത്. 1900 റൺസും 9 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. 58 ടി20കളിൽ നിന്നായി 1177 റൺസും 28 വിക്കറ്റും യുവി സ്വന്തമാക്കിയിട്ടുണ്ട്

2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, ഇംഗ്ലണ്ടിനെതിരെ നടന്ന നാറ്റ് വെസ്റ്റ് ടൂർണമെന്റിലൊക്കെ യുവരാജിന്റെ പ്രകടനം കണ്ട് ആരാധകർ അത്ഭുതപ്പെട്ടിട്ടുണ്ട്. 2007 ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറ് പന്തിലും ആറ് സിക്‌സറുകൾ പായിച്ച് യുവരാജ് നടത്തിയ പ്രകടനം ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ സാധിക്കില്ല. 2011 ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്നു യുവി. 362 റൺസും 15 വിക്കറ്റും അദ്ദേഹം ആ ലോകപ്പിൽ നേടിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുമെങ്കിലും യുവരാജിനെ നമുക്ക് കനേഡിയൻ ടി20 ലീഗായ ജി ടി20, യൂറോ ടി20, ടൂർണമെന്റുകളിൽ കാണാനാകും. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നുവെങ്കിലും അധികം മത്സരങ്ങൾ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *