പഞ്ചാബായാലും മുംബൈയായാലും യുവരാജ് ഇപ്പോഴും രാജാവാണ്

  • 368
    Shares

ഐപിഎൽ നിലവിലെ സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ആരാധകരെ ഏറ്റവുമധികം വിഷമിപ്പിച്ച സംഭവമായിരുന്നു യുവരാജ് സിംഗിനെ ഏറ്റെടുക്കാൻ ആരും വരാതിരുന്നത്. ഒരു കാലത്ത് ബൗളർമാരുടെ പേടി സ്വപ്‌നമായിരുന്നു യുവി. അർബുദ ബാധയും ചികിത്സയുമൊക്കെ കഴിഞ്ഞെത്തിയപ്പോൾ താരത്തിന് പഴയ ഫോം നിലനിർത്താൻ സാധിക്കാതെ വന്നു. ഇതോടെ അവസരങ്ങളും കുറഞ്ഞു.

എന്നാൽ മുംബൈ ഇന്ത്യൻസ് അടിസ്ഥാന തുകയായ രണ്ട് കോടിക്ക് യുവരാജിനെ ടീമിലെത്തിച്ച വാർത്ത കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. രോഹിതും സംഘവും പ്രതീക്ഷിച്ചത് എന്താണ് യുവി അത് തിരികെ നൽകുകയും ചെയ്തു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ പരാജയം രുചിച്ചുവെങ്കിലും യുവരാജ് ഫോമിലേക്കുയർന്നതും അർധ സെഞ്ച്വറി നേടിയതും മുംബൈ ആരാധകർക്ക് നൽകുന്ന ആവേശം ചെറുതല്ല.

33 പന്തിലാണ് യുവി ഇന്നലെ മുംബൈക്ക് വേണ്ടിയുള്ള തന്റെ ആദ്യ അർധ സെഞ്ച്വറി തികച്ചത്. ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് മുതൽക്കൂട്ടാകുമെന്ന് താരം തെളിയിക്കുകയും ചെയ്തു. ഒരറ്റത്ത് നിലയുറപ്പിച്ച ശേഷമായിരുന്നു യുവരാജ് പിന്നീട് ആക്രമിച്ച് കളിച്ചത്. 35 പന്തിൽ 3 സിക്‌സും അഞ്ച് ഫോറും സഹിതം 53 റൺസാണ് യുവരാജ് സ്വന്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *