ഞാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നുണ്ട്, അതേ പോലെ വെറുക്കുന്നുമുണ്ട്: യുവരാജ് സിംഗ്
ക്രിക്കറ്റിനെ താൻ ഒരേ പോലെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നുണ്ടെന്ന് യുവരാജ് സിംഗ്. വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിലാണ് യുവരാജ് ഇക്കാര്യം പറയുന്നത്.
എനിക്ക് എല്ലാം തന്നത് ക്രിക്കറ്റാണ്. ക്രിക്കറ്റിനെ ഞാൻ സ്നേഹിക്കുന്നുണ്ട്. അതേസമയം ഞാൻ അതിനെ വെറുക്കുകയും ചെയ്യുന്നു. വെറുക്കുന്നതിന് കാരണം മാനസികമായി ഇത് എനിക്കേറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. വീഡിയോയിൽ യുവരാജ് പറയുന്നു.