ഇവിടെയൊക്കെ ഉണ്ടെടാ!..; അഞ്ച് വർഷത്തിന് ശേഷം ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി സിംബാബ്‌വെ

  • 138
    Shares

ഒരുകാലത്ത് ക്രിക്കറ്റ് ലോകത്ത് നിറസാന്നിധ്യമായിരുന്നു സിംബാബ് വെ എന്ന രാജ്യം. എന്നാൽ പതിയെ അവർ ആരാധകരിൽ നിന്നും മാഞ്ഞുതുടങ്ങി. പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണെങ്കിലും തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിംബാബ്‌വെ. അഞ്ച് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയാണ് അവരുടെ തിരിച്ചുവരവ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ 151 റൺസിനാണ് സിംബാബ് വെയുടെ ജയം. വിദേശമണ്ണിൽ 17 വർഷത്തിന് ശേഷമാണ് സിംബാബ്‌വെ ഒരു ടെസ്റ്റ് ജയിക്കുന്നത്. രണ്ടാമിന്നിംഗ്‌സിൽ 321 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 169 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

വിദേശത്ത് സിംബാബ്‌വെ നേടുന്ന മൂന്നാമത്തെ ടെസ്റ്റ് വിജയമാണിത്. അവസാനമായി 2001 നവംബറിലായിരുന്നു അവരുടെ വിദേശ മണ്ണിലെ ടെസ്റ്റ് ജയം.

Leave a Reply

Your email address will not be published. Required fields are marked *