ന്യൂസിലാൻഡ് വെടിവെപ്പ്: വലതുപക്ഷ തീവ്രവാദി ബ്രെന്റൺ ടാരന്റിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

  • 9
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്റൺ ടാരന്റിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ 5 വരെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഓസ്‌ട്രേിലയൻ പൗരനാണ് വലതുപക്ഷ തീവ്രവാദിയായ ടാരന്റ്.

വംശീയ വിദ്വേഷമാണ് കൂട്ടക്കൊലപാതകത്തിലേക്ക് എത്തിയത്. 49 പേരാണ് ടാരന്റിന്റെ ആക്രമണത്തിൽ നൊടിയിടയിൽ മരിച്ചുവീണത്. വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയിൽ ഒത്തുകൂടിയവർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇയാൾ സമൂഹ മാധ്യമങ്ങളിൽ ലൈവ് നൽകുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ ഇന്ത്യക്കാരുമുൾപ്പെട്ടതായാണ് സംശയിക്കുന്നത്. ആക്രമണത്തിന് ശേഷം 9 ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *