ഫിഫ ലോക ഫുട്‌ബോളറായി ആറാം തവണയും മെസി; നെയ്മറില്ലാതെ ലോക ഇലവൻ

ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ലയണൽ മെസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിർജിൽ വാൻഡൈക്കിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മെസ്സി ലോക ഫുട്‌ബോളിന്റെ നെറുകയിൽ എത്തിയത്. ഇത് ആറാം തവണയാണ് മെസ്സി ലോക ഫുട്‌ബോളർ പട്ടം നേടുന്നത്.

അമേരിക്കൻ താരം മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. ലിവർപൂൾ ഗോളി അലിസൺ ബക്കർ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഹംഗറിയുടെ ഡാനിയൽ സോറിനാണ്.

ഫിഫയുടെ ലോക ഇലവനും പ്രഖ്യാപിച്ചു. മെസ്സിയും റൊണാൾഡോയും ടീമിൽ ഇടം നേടിയപ്പോൾ നെയ്മർ പുറത്തായി. ലൂക്കാ മോഡ്രിച്ച്, മാർസലോ, റാമോസ്, എംബാപെ, ഹസാർഡ് എന്നിവരും ലോക ഇലവനിലുണ്ട്. ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *