ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കർദിനാൾ ആലഞ്ചേരി മുക്കിയതായി വിശ്വാസികൾ

Loading...
  • 8
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതായി കന്യാസ്ത്രീ നൽകിയ പരാതിയിൽ കർദിനാൾ ആലഞ്ചേരി നടപടിയെടുത്തില്ലെന്ന് വിശ്വാസികളുടെ സംഘടന. പരാതി മറച്ചുവെക്കാനാണ് കർദിനാൾ ശ്രമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശ്വാസികളുടെ സംഘടന എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി

വിശ്വാസികളുടെ സംഘടനയായ എഎംടിയാണ് പരാതി നൽകിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചതായി കാണിച്ച് കർദിനാളിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കാനോ പരാതിയെ കുറിച്ച് അന്വേഷിക്കാനോ കർദിനാൾ ശ്രമിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

നടപടി എടുക്കാത്തതിന് പുറമെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ആരോപണത്തിൽ കർദിനാൾ ആലഞ്ചേരി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭൂമി ഇടപാടിന് ശേഷം കർദിനാളിന് നേരെ ഉയരുന്ന മറ്റൊരു ശക്തമായ ആരോപണമാണിത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *