നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു; സംസ്ഥാനത്തെ ട്രെയിൻ ഗതാഗതവും താറുമാറായി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു. മഴ മാറിയാൽ വിമാനത്താവളം മറ്റന്നാൾ തുറക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനുള്ളിൽ വെള്ളം കയറിയതോടെയാണ് സർവീസുകൾ റദ്ദാക്കിയത്. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെയാകും വിമാനത്താവളം തുറക്കുക.

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുകയാണ്. ഗുരുവായൂർ, മാവേലി, ധൻബാദ്, രാജധാനി എക്പ്രസുകൾ വൈകിയോടുന്നു. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, ബാംഗ്ലൂർ-കൊച്ചുവേളി എക്‌സ്പ്രസുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. അന്ത്യോദയ, ട്രിവാൻഡ്രം എക്‌സ്പ്രസുകളും വൈകിയോടുകയാണ്. ആലപ്പുഴ-എറണാകുളം പാസഞ്ചറും എറണാകുളം-ആലപ്പുഴ പാസഞ്ചറും റദ്ദാക്കി.

ഏറ്റുമാനൂർ-കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. പട്ടാമ്പി ഭാഗത്തും ട്രാക്കിൽ മരം പൊട്ടി വീണതായി റിപ്പോർട്ടുകളുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *